youth

പത്തനംതിട്ട : ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് സംഘടിപ്പിക്കുന്ന ലോക യുവജന നൈപുണ്യ വാരാഘോഷം 22 വരെ നടക്കും. ജില്ലയിലെ വിദ്യാർത്ഥികൾക്കും വിവിധ ഏജൻസികൾക്കും ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാനുള്ള അവസരമുണ്ട്. രജിസ്റ്റർ ചെയ്യുന്നവർക്ക് കരിയർ കൗൺസിലിംഗ് ടെസ്റ്റ്, കരിയർ ഗൈഡൻസ്, ഓൺലൈൻ സ്‌കില്ലിംഗ് പ്രോഗ്രാമുകൾ, സംസ്ഥാന നൈപുണ്യ വികസന മിഷന്റെ കീഴിലുള്ള സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപനങ്ങളിൽ ഇൻഡസ്ട്രിയൽ ഫ്‌ലോർ വിസിറ്റ് തുടങ്ങിയ സേവനങ്ങൾ സൗജന്യമായി പ്രയോജനപ്പെടുത്താം. ഗൂഗിൾ ഫോം പൂരിപ്പിക്കുക: https://forms.gle/UkWYKTz5uP9q7TaF7