sakha
എസ്.എൻ.ഡി.പി യോഗം 3211 കൊടുമൺ കിഴക്ക് ശാഖയിൽ കാര്യാലയത്തിനോട് ചേർന്ന് നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ശാഖായോഗം അംഗം ശിവരാജൻ നിർവഹിക്കുന്നു

കൊടുമൺ: എസ്.എൻ.ഡി.പി യോഗം 3211 കൊടുമൺ ശാഖയിൽ കാര്യാലയത്തിനോട് ചേർന്ന് നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ശാഖായോഗം അംഗം ശിവരാജൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് സുഭാഷ് ചൊളിക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. കെ രാജൻ, ഭാസ്‌കരൻ, അനിക്കുട്ടൻ, സുരേഷ്, വത്സലാ സുഗതൻ, ദീപാ ബിജോയ്, ബിജോയ് കുമാർ എന്നിവർ സംസാരിച്ചു.