പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ഗാരേജ് പുതുക്കിപ്പണിയാൻ ഹെഡ് ഓഫീസിലേക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ നേരത്തെ മനസിലാക്കിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. ഉടൻ തന്നെ നിർമ്മാണം ആരംഭിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
മഴയിൽ മെയിന്റനൻസ് റാമ്പിൽ അരപ്പൊക്കത്തോളം വെള്ളം നിറയാറുണ്ട്. മോട്ടോർ ഉപയോഗിച്ച് റാമ്പിലെ വെള്ളം വറ്റിച്ചാണ് ബസ് റിപ്പയർ ചെയ്യുന്നത്.
പുതിയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നിർമ്മിച്ചപ്പോൾ മുതൽ ഇതാണ് അവസ്ഥ.
മലിനവെള്ളം ഒഴുകിപ്പോകുന്ന ട്രെയിനേജ് പാത നിറഞ്ഞും വെള്ളം ഗാരേജിൽ നിറയും. ഇവിടെ ആറ് ജീവനക്കാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
ഒരു വർഷം മുമ്പ് യാർഡിനൊപ്പം ഗാരേജ് ഉയർത്താൻ റിപ്പോർട്ട് നൽകിയിരുന്നു. മന്ത്രി വീണാ ജോർജിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടത്താനായിരുന്നു നീക്കം. പണി നടക്കുമ്പോൾ പത്തനംതിട്ട ഗാരേജ് കോന്നിയിലേക്ക് മാറ്റാനും തീരുമാനമെടുത്തിരുന്നു. എന്നാൽ പിന്നീട് നടപടികളൊന്നുമുണ്ടായില്ല.