പന്തളം:ലയൺസ് ക്ലബ് ഒഫ് പന്തളം ക്യൂൻസ് നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഷീ ഓട്ടോ പദ്ധതി പ്രകാരം തൊഴിൽ രഹിതരായ 100 വനിതകൾക്ക് ലയൺസ് ഡിസ്ട്രിക്ട്
ഇലക്ട്രിക് ഒട്ടോകൾ നൽകും. സ്ത്രീകളും കുട്ടികളും താമസിക്കുന്ന അഗതിമന്ദിരത്തിലെ വിദ്യാർത്ഥികളായ പെൺകുട്ടികൾക്ക് സൈക്കിൾ നൽകും. കൃഷി ഓഫീസുമായി ബന്ധപ്പെട്ട് വനിതകൾക്ക് കാർഷിക തൊഴിൽ പരിശീലന പദ്ധതി ബോധവത്കരണം നടത്തും.
അമ്മയുംകുഞ്ഞുംപദ്ധതി , രണ്ടു സ്‌കൂളുകൾ ഏറ്റെടുത്ത് ഫുട്‌ബാൾ ടൂർണമെന്റും ക്വിസ് പ്രോഗ്രാം ഗ്രാന്റ് ഫിനാലെയും
സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണം, ചികിത്സാ സഹായ പദ്ധതികൾ തുടങ്ങിയവയും നടപ്പാക്കുമെന്ന് . പ്രസിഡന്റ് ജയശ്രീ ഗിരീഷ് ,സെക്രട്ടറി
മിനി സുരേഷ്, ട്രഷറർ ഉമ ജി കുറുപ്പ് ,അഡ്മിനിസ്‌ട്രേറ്റർ എൽസുജോർജ്, സുജ റോയ്, പ്രസന്ന ഉല്ലാസ്, വൽസല ശിവശങ്കരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.