kick-boxing

പന്തളം : നിഞ്ച ആൻഡ് കിക്ക്‌ ബോക്‌സിംഗ് കേരള സ്റ്റേറ്റ് ചാമ്പ്യൻഷിൽ മൂന്ന് കാറ്റിഗറിയായി 200 മത്സരാർത്ഥികൾ പങ്കെടുത്തു. പന്തളം നിഞ്ച ആൻഡ് കിക്ക്‌ ബോക്‌സിംഗ് അക്കാദമി 36 ഗോൾഡ്, 25 സിൽവർ, 15 ബ്രൗൺസ് എന്നിങ്ങനെ മെഡലുകൾ നേടി ഓവർ ഓൾ കിരീടം സ്വന്തമാക്കി. നിഞ്ച ആൻഡ് കിക്ക്‌ ബോക്‌സിംഗ് ഡയറക്ടർ ആർ.രാജേഷ് നേതൃത്വം നൽകി. മനോജ് കുമാർ, അജയഘോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം നൽകിയത്. അരുൺകുമാർ.എം.എൽ.എ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.