achankovil

പന്തളം : ശക്തമായ മഴയെ തുടർന്ന് അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നു. കരിങ്ങാലിപ്പാടത്തേക്ക് വലിയതോടുവഴി വെള്ളം കയറുന്നുണ്ട്. ഒരു വർഷത്തിനിടെ പലതവണ വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശമാണ് കരിങ്ങാലിപ്പാടത്തിന്റെ തീരത്തുള്ള മുടിയൂർക്കോണം ചേരിക്കൽ പ്രദേശം. നാഥനടിയിലും കടയക്കാട് ഫാമിനു സമീപമുള്ള വീടുകളിലുമാണ് ആദ്യം വെള്ളം കയറുന്നത്. കഴിഞ്ഞ മാസത്തെ മഴയിലും ഈ ഭാഗങ്ങളിലെ വീടുകളിൽ വെള്ളംകയറി ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലും ശക്തമായ കാറ്റിലും മുടിയൂർക്കോണം മഠത്തിൽ പടിഞ്ഞാറ്റതിൽ സുരേഷ് കുമാർ, മലമേൽ ഗോപാലകൃഷ്ണൻ, അശ്വതിയിൽ സോമരാജൻ എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വീടിന് ഭാഗികമായി തകരാർ സംഭവിച്ചു.