തിരുവല്ല : തിരുവല്ല അർബൻ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് ഇടത് സഹകരണ മുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടർ ബോർഡ് യോഗം സി.പി.എം തിരുവല്ല ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി ആന്റണിയെ ബാങ്ക് പ്രസിഡന്റായും ഏരിയാ കമ്മിറ്റി അംഗം പ്രമോദ് ഇളമണിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു വിജയികൾ : അബ്ദുൾ സമദ്, പി രവീന്ദ്രനാഥ്, വിശാൽ സി മോഹൻ, അനുരാധാ സുരേഷ്, ക്ലാരമ്മ കൊച്ചീപ്പൻമാപ്പിള, ടി.ഡി മോഹൻദാസ്, എം.കെ മോഹനകുമാർ, കെ.ആർ രഘുക്കുട്ടൻ പിള്ള, എസ്.സോജിത്, എസ് സുലുമോൾ, റാണി ആർ നായർ.