തിരുവല്ല: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് നിലവിൽ ലഭിച്ചുവരുന്ന പ്രൊമോഷൻ അവസരം ഇല്ലാതാക്കും വിധം സെക്രട്ടേറിയറ്റിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കണമെന്നും ഇത് സംബന്ധിച്ച് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എൻ.ജി.ഒ. യൂണിയനും കെ.ജി.ഒ.എ.യും സംയുക്തമായി തിരുവല്ല വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിനു മുന്നിൽ പ്രകടനം നടത്തി. എൻ.ജി.ഒ. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബി.മധു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ജി.ശ്രീരാജ്, ഏരിയ സെക്രട്ടറി ബി.സജീഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.എം.ഷാനവാസ്, സി.എൽ.ശിവദാസ് എന്നിവർ സംസാരിച്ചു.