തിരുവല്ല: ഒരോ വ്യക്തികളുടെയും ജീവചരിത്രം സാമൂഹ്യ ജീവിതത്തിന്റെ പാഠപുസ്തതകമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റും സി.പി.എം മുൻ ജില്ലാസെക്രട്ടറിയുമായ അഡ്വ.കെ അനന്തഗോപൻ എഴുതിയ "ഓർമകളുടെ വസന്തം" എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വീണാജോർജിന് ആദ്യപ്രതി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ചരിത്രം തെറ്റായി എഴുതപ്പെടുന്ന ഇക്കാലത്ത് സത്യത്തെ സഹായിക്കുന്ന എഴുത്തുകളാണ് കാലഘട്ടത്തിന് ആവശ്യമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. സംഘാടകസമിതി ചെയർമാൻ മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യനായി. ഡോ.റാണി ആർ.നായർ പുസ്തകം പരിചയപ്പെടുത്തി. സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി. കെ.യു.ജെനീഷ് കുമാർ എം.എൽ.എ, സംസ്ഥാന കമ്മിറ്റിഅംഗം രാജുഏബ്രഹാം, മുൻ എം.എൽ.എ ആർ.ഉണ്ണിക്കൃഷ്ണപിള്ള, സംഘാടകസമിതി കൺവീനർ അഡ്വ.ആർ.സനൽകുമാർ, ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങളായ എ.പത്മകുമാർ, പി.ബി.ഹർഷകുമാർ, ടി.ഡി.ബൈജു, പി.ആർ.പ്രസാദ്, അഡ്വ.കെ.ജി.രതീഷ് കുമാർ, അലക്സ് കണ്ണമല, ചെറിയാൻ പോളച്ചിറയ്ക്കൽ, ജിജി വട്ടശേരിൽ, അഡ്വ.ഫ്രാൻസിസ് വി.ആന്റണി,പി.സി.സുരേഷ് കുമാർ, പുരോഗമന അഡ്വ.സുധീഷ് വെൺപാല, ജില്ലാപഞ്ചായത്ത് അംഗം മായാ അനിൽകുമാർ, അഡ്വ.കെ അനന്തഗോപൻ എന്നിവർ സംസാരിച്ചു.