strike

തിരുവല്ല : പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് ലഭിച്ചുവരുന്ന പ്രമോഷൻ അവസരം ഇല്ലാതാക്കുംവിധം സെക്രട്ടറിയേറ്റിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കണമെന്നും ഇതുസംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയനും കെ.ജി.ഒ.എയും സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി. എൻ.ജി.ഒ യൂണിയനും കെ.ജി.ഒ.എയും സംയുക്തമായി ഡി.ജി.ഇ ഓഫീസിനു മുന്നിലും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധം നടത്തിവരികയാണ്. തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിനു മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബി.മധു ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറിയേറ്റ് അംഗം പി.ജി.ശ്രീരാജ്, ഏരിയ സെക്രട്ടറി ബി.സജീഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.എം.ഷാനവാസ്, സി.എൽ.ശിവദാസ് എന്നിവർ സംസാരിച്ചു.