vanaparvam
തിരുവല്ലാ ശ്രീരാമകൃഷ്ണാശ്രമത്തിൽ സംഘടിപ്പിച്ച വനപർവ്വം പരിപാടിയിൽ ആശ്രമ മഠാധിപതി സ്വാമി നിർവിണ്ണാനന്ദ രക്തചന്ദനമരം നട്ടുപിടിപ്പിക്കുന്നു

തിരുവല്ല: പ്രകൃതിയേയും മറ്റും നശിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് പ്രകൃതിക്ഷോഭ ദുരന്തങ്ങൾക്കും മറ്റും കാരണമെന്നും മനുഷ്യൻ പ്രകൃതിയിലേക്ക് മടങ്ങണമെന്നും ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ പറഞ്ഞു. തപസ്യ കലാസാഹിത്യവേദി സംസ്ഥാന വനംവകുപ്പിന്റെ സഹകരണത്തോടെ ശ്രീരാമകൃഷ്ണാശ്രമത്തിൽ സംഘടിപ്പിച്ച വനപർവം പരിപാടിയിൽ ആശ്രമവളപ്പിൽ രക്തചന്ദനമരം നട്ടുപിടിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ചലച്ചിത്ര സംവിധായകൻ എം.ബി.പത്മകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുരളീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസി.ഫോറസ്റ്റ് കൺസർവേറ്റർ രാഹുൽ ബി മുഖ്യസന്ദേശം നൽകി. റാന്നി റേഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ ജോൺ.പി, വിനു കണ്ണഞ്ചിറ, ഉണ്ണികൃഷ്ണൻ വസുദേവം, വിഷ്ണു പി.എം, ദിലീപ്, സുരേഷ് ശ്രീനിവാസ്, ചന്ദ്രമോഹൻ,ഗോവിന്ദൻ,കലാവേദി സുരേഷ്, രംഗനാഥ് കൃഷ്ണ, ഹരിഗോവിന്ദ്, രാജേഷ് പുറയാറ്റ്, അരുൺ, അഡ്വ.ജി.അമ്പിളി, അഡ്വ.ജീതു രാജീവ്, ഉണ്ണികൃഷ്ണൻ ഊരയിൽ, ഗംഗാ രാധാകൃഷ്ണൻ, മിനി പ്രസാദ് എന്നിവർ സംസാരിച്ചു.