hn

പത്തംതിട്ട: ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടായാൽ നിസാരമായി
കാണാതെ ഉടൻ അടുത്തുള്ളആരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി അറിയിച്ചു. വായുവിലൂടെ പകരുന്ന വൈറൽ പനിയാണ് എച്ച് വൺ എൻവൺ പനി, ജലദോഷം, ചുമ, ശ്വാസതടസം എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ പ്രത്യേകിച്ച് ഗർഭിണികൾ, ചെറിയകുട്ടികൾ, പ്രായമായവർ, മറ്റേതെങ്കിലും രോഗങ്ങളുള്ളവർ തുടങ്ങിയവരിൽ കണ്ടാൽ കൂടുതൽ ശ്രദ്ധ പുലർത്തണം.