ചന്ദനപ്പള്ളി : ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും സ്‌നേഹസ്പർശം കൂട്ടായ്മയുടെയും നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചയ്തു. സാമൂഹികപ്രവർത്തകനും വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ കൊച്ചുമുഴിക്കൽ, ഷൈജു മുല്ലശേരിൽ, വർഗീസ് ഇടത്തിട്ട, ബിജു ഇടത്തിട്ട, മുള്ളൂർ സുരേഷ്, കുഞ്ഞുമോൻ അങ്ങാടിക്കൽ, ജോമോൻ അങ്ങാടിക്കൽ, ബിജു അലക്‌സ് അങ്ങാടിക്കൽ, ലിസി റോബിൻസ്, ലാലി സുദർശൻ, സിന്ധു. കൊടുമൺ, ഷിബു കുറ്റിയിൽ, സുനിൽ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.