award

പത്തനംതിട്ട : ജില്ല ഹയർസെക്കൻഡറി ഇക്കണോമിക്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (ഇക്കോ പി.ടി.എ) നേതൃത്വത്തിൽ കരിയർ ക്ലാസും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നാളെ 9.30ന് കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. തിരുവല്ല സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ ഉദ്ഘാടനം ചെയ്യും. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ
വി.കെ.അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തും. ദൂരദർശൻ കരിയർ പോയിന്റ് അവതാരകൻ എസ്.രതീഷ് കുമാർ കരിയർ ക്ലാസ് നയിക്കും. ഇക്കോ പി.ടി.എ രക്ഷാധികാരി പി.ആർ.ഗിരീഷ് അദ്ധ്യക്ഷതവഹിക്കും. പ്രസിഡന്റ് കെ.എൻ.മനോജ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.