തിരുവല്ല: തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനവും സർവ്വമത പ്രാർത്ഥനയും ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ.യുഹാന്നോൻ മാർ ക്രിസോസ്റ്റമോസ് മെത്രപ്പോലീത്ത ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദജി, ഇമാം മൗലവി നൗഫൽഗുസ്നി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഡി.സി.സി. ജന.സെക്രട്ടറിമാരായ ജേക്കബ് പി.ചെറിയാൻ, അഡ്വ.സതീഷ് ചാത്തങ്കരി, ഏബ്രഹാം കുന്നുകണ്ടം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, സാം ഈപ്പൻ, സലീം മാത്യു, അഭിലാഷ് വെട്ടിക്കാടൻ, എ.ജി.ജയദേവൻ, ജെസി മോഹൻ, ബിനു വി.ഈപ്പൻ, അനിൽ സി.ഉഷസ്, ബന്നിസ്കറിയ ,രാജേഷ് ചാത്തങ്കരി, ലാൽ നന്ദാവനം, ബിജിമോൻ ചാലാക്കേരി, വിശാഖ് വെൺപാല, എൻ.എ.ജോസ്, ശോഭ വിനു, രതീഷ് പാലിയിൽ,സുരേഷ് പുത്തൻപുരയ്ക്കൽ,ആർ.ജയകുമാർ,റോജി കാട്ടാശേരി, സെബാസ്റ്റ്യൻ കാടുവെട്ടൂർ,കെ.പി.രഘുകുമാർ, നിഷ അശോകൻ, അനുജോർജ്, സജി എം.മാത്യു, ക്രിസ്റ്റഫർ ഫിലിപ്പ്, പി.എൻ.ബാലകൃഷ്ണൻ, ബിനു കുര്യൻ എന്നിവർ സംസാരിച്ചു.