ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൗൺ മാസ്റ്റർപ്ലാൻ 2041ന്റെ ഭാഗമായി ജനങ്ങൾക്ക് നൽകിയിട്ടുള്ള ഭൂപടത്തിൽ അപാകതകളും ആശങ്കകളും എന്ന് നാട്ടുകാരുടെ ആരോപണം. പമ്പാനദിയുടെ തീരത്തുള്ള മംഗലം വാഴാർമംഗലം(5,6,7 -വാർഡുകൾ) പ്രദേശത്തെ അതിതീവ്ര മേഖല തരംതിരിച്ച് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മംഗലം ,വഴാർമംഗലം ആക്ഷൻ കൗൺസിൽ നടത്തിയ പ്രതിഷേധത്തോടെ മന്ത്രി സജി ചെറിയാൻ ഇടപെടുകയും മന്ത്രി എംബി രാജേഷിന്റെ സാന്നിദ്ധ്യക്കിൽ നടത്തിയ ചർച്ചയിൽ മാസ്റ്റർപ്ലാനിൽ മാറ്റം വരുത്താൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ബന്ധപ്പെട്ടവർക്ക് നൽകിയ നിർദ്ദേശപ്രകാരം ജില്ലാ ടൗൺ പ്ലാനിംഗ് വിഭാഗം നഗരസഭയുമായി ചർച്ച ചെയ്‌ത് തയാറാക്കിയ പുതുക്കിയ മാസ്റ്റർപ്ലാനിലാണ് ജനങ്ങൾക്ക് ആശങ്കയുള്ളത്.