ganitham

അടൂർ : പെരിങ്ങനാട് തൃച്ചേന്ദ മംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിത ക്ലബ്ബ് ഉദ്ഘാടനവും മാഗസിൻ പ്രകാശനവും പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂൾ മുൻ പ്രഥമാദ്ധ്യാപകൻ എബിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് സുഭാഷ് വാസുദേവൻ അദ്ധ്യക്ഷനായിരുന്നു. കുട്ടികൾ തയ്യാറാക്കിയ മാഗസിന്റെ പ്രകാശനം പ്രിൻസിപ്പൽ സുമിന കെ.ജോർജ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ.കൃഷ്ണകുമാർ, ഗണിത ക്ലബ് കൺവീനർ ജോസഫ് സലിൻ അദ്ധ്യാപകരായ ഷീജ പത്മം, സിന്ധു മാധവൻ, ജിജിമോൾ, അനീഷ.കെ.ജെ, എസ്.അനിത തുടങ്ങിയവർ സംസാരിച്ചു. സാഹിത്യ മധു, ജെനിഫർ ആനിസജി, ദയ കൃഷ്ണ, അളകനന്ദ എന്നിവർ ഗണിത പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.