കടമ്മനിട്ട : നാരങ്ങാനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടമ്മനിട്ട കല്ലേലിയിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും, അരിവിതരണവും കെ. പി. സി. സി. എക്‌സിക്യൂട്ടീവ് അംഗം പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. ആർ. രമേഷിന്റെ അദ്ധ്യക്ഷതയിൽ വി. പി. മനോജ്കുമാർ, ശ്രീകാന്ത് കളരിക്കൽ, ഫിലിപ്പ് അഞ്ചാനി,ഏ. ജി. എബ്രഹാം, ജോൺ ഫിലിപ്പോസ്, ജോൺ മാത്യു, പി. കെ. ശ്രീധരൻനായർ, അന്നമ്മ ഫിലിപ്പ്, മനോജ് മാടപ്പള്ളിൽ, പൊന്നമ്മ മാത്യു, വി.ജെ. സാമുവൽ തുടങ്ങിയവർ പ്രസംഗിച്ചു.