അടൂർ : ഒമാൻ ബിദിയയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മതിൽ ഇടിഞ്ഞുവീണ് മരിച്ച അടൂർ സ്വദേശി സുനിൽകുമാറിന്റെ മകളുടെ പഠനാവശ്യത്തിന് ബിദിയ ഇൻകാസ് റിജിയണൽ കമ്മിറ്റി സമാഹരിച്ച ധനസഹായം. ഒ.ഐ.സി.സി / ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ള സുനിലിന്റെ മകൾക്ക് കൈമാറി.ഇൻകാസ് നാഷണൽ കമ്മിറ്റി സെക്രട്ടറി തോമസ് ചെറിയാൻ , പ്രകാശ്, കോൺഗ്രസ് നേതാക്കളായ എം.ആർ ജയപ്രസാദ്, റെജി മാമ്മൻ, വിമല മധു, ഷിബു ബേബി, ടി. പ്രസന്നകുമാർ, എൻ.ബാലകൃഷ്ണൻ, വർഗീസ് ജി. കുരുവിള, സുന്ദരൻ ആചാരി , സുരേഷ് , ബിട്ടു ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു