kaka

കോന്നി: അന്ധവിശ്വാസങ്ങൾക്കെതിരായ ബോധവത്കരണം ശക്തി പെടുത്തണമെന്ന് കെ എസ് കെ ടി യു ജില്ലാ സമ്മേളനം ആവശ്യപ്പെടു. നരബലിയിലൂടെ കുപ്രസിദ്ധമായ ജില്ലയിൽ വളർന്നു വരുന്ന അന്ധവിശ്വാസങ്ങൾക്ക് എതിരെയും അനാചാരങ്ങൾക്കെതിരെയും ഉള്ള ബോധവത്കരണം ശക്തിപെടുത്താൻ രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും , സർക്കാരുകളും മുന്നിട്ടിറങ്ങണം. വിശ്വാസങ്ങളുടെ പേരിൽ ബോധപൂർവ്വം അടിച്ചേൽപിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതങ്ങളുടെ മറവിൽ തഴച്ചുവളരുന്നു. വിശ്വാസികളെ പിടിച്ചു നിർത്താൻ പുതിയ അജണ്ടകൾ കൊണ്ട് വരുന്നു. ശബരിമല വിഷയത്തിൽ കേരളം അത് കണ്ടതാണ്. അതിലൂടെ രാഷ്ട്രീയ മുതലെടുപ്പിനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇതെല്ലാം തുറന്ന് കാട്ടേണ്ട മാദ്ധ്യമങ്ങൾ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന അപകടകരമായ സാഹചര്യം നിലനിൽക്കുന്നതായും ജില്ലാസമ്മേളനം ചൂണ്ടിക്കാട്ടി.