പ്രമാടം : ഒരാഴ്ചയ്ക്കിടെ രണ്ട് പനി മരണങ്ങൾ സ്ഥിരീകരിച്ചതോടെ പ്രമാടത്ത് ആശങ്ക. ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ മറൂരിലാണ് എച്ച് വൺ എൻ വൺ ബാധിച്ച് യുവതിയും ഡെങ്കിപ്പനി ബാധിച്ച് ഗൃഹനാഥനും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചത്. ഇതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പനി ബാധിച്ച് നിരവധി ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സതേടിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് പനി പടരാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
വിട്ടുമാറാത്ത പനിയുള്ളവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുന്നുണ്ട്.