കോന്നി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ പുളിമുക്കിൽ ഉണ്ടായ വാഹനാപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് പത്തനംതിട്ടയിൽ നിന്ന് വരികയായിരുന്ന കാർ മുന്നിൽ വരികയായിരുന്ന ടിപ്പർ ലോറിയെ മറികടക്കുമ്പോൾ കോന്നിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലെ യാത്രക്കാരെയും ഡ്രൈവറെയും പരിക്കുകളോടെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.