കോഴഞ്ചേരി : കോൺഗ്രസ് നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കോഴഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂളിലെ കുട്ടികൾക്ക് ബെഡ് ഷീറ്റ്, ഭക്ഷ്യധാന്യ കിറ്റ്, ഡയപ്പർ എന്നിവ നൽകി. മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ മുൻ എം.എൽ.എ കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. ജെറി മാത്യു സാം, റാണി കോശി, സുനിത ഫിലിപ്പ്, ലിബു മലയിൽ, സജു കുളത്തിൽ, ലതാ ചെറിയാൻ, ലീബ ബിജി , അനീഷ് ചക്കുങ്കൽ, സാബു പാലക്കത്തറ, ലാൽജി വടക്കേപറമ്പിൽ, ബാബു കൈതവന, സി.വർഗീസ്, സുധർമണി, സുബി, ബഞ്ചമിൻ ഇടത്തറ, മോട്ടി ചെറിയാൻ, കെ.എം.ജോൺ, എൻ.കെ.ഏബ്രഹാം, ജെനി കൈതവന, മനോജ് ബി.സി, ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.