വള്ളിക്കോട്: കുടുംബശ്രീ ജില്ലാ മിഷൻ അനുവദിച്ച വെജിറ്റബിൾ കിയോസ്കിന്റെ ഉദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ നിർവഹിച്ചു. ഡി.എം.സിഎസ്.ആദില താക്കോൽ സംരംഭകയ്ക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി. പി. ജോൺ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപെഴ്സൺ സരിതാ മുരളി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ഗീതാകുമാരി, പഞ്ചായത്തംഗം ജി.ലക്ഷ്മി . അസി. സെക്രട്ടറി മിനി തോമസ് , കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.