dd
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനം നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനം വിവിധ സാസ്കാരിക സംഘടനകളുടെയും കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെയും ആഭിമുഖ്യത്തിൽ ആചരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി. രമേശ്, ജി. മനോജ്, സി.പി അനിൽകുമാർ, കെ.കെ സന്തോഷ് കുമാർ, വി.ജി ബിജു, എം.എസ് അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു