കല്ലൂപ്പാറ : കോൺഗ്രസ് നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരി അദ്ധ്യക്ഷത വഹിച്ചു ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി.സഖറിയ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ അനിൽ തോമസ്, സജി പൊയ്ക്കുടിയിൽ, ജേക്കബ് മാത്യു ഇല്ലത്ത്, റെജി ചാക്കോ, ജ്ഞാനമണി മോഹനൻ, ഗീതാ ശ്രീകുമാർ, വി.എ.വറുഗീസ്സ് വട്ടശ്ശേരിൽ, വി.എ.ചെറിയാൻ, ഷിജി നടുവിലേ മുറിയിൽ, സനീഷ് എ.വി, സണ്ണി കടവുമണ്ണിൽ, ബേബി നടുവിലേമുറിയിൽ ഈപ്പൻ പെരുമാൾ, കെ.കെ ശശി, സുനിൽ കോച്ചേരിൽ,മനീഷ് വി.ആർ, വിൻസന്റ് ജോൺ എന്നിവർ പ്രസംഗിച്ചു.