അടൂർ : നന്മയുടെ നേതൃത്വത്തിൽ നന്മ സർഗോത്സവം ഇന്ന് രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് സേവിയർ പുൽപ്പാട് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വിനോദ് മുളമ്പുഴ അദ്ധ്യക്ഷത വഹിക്കും. ലളിതഗാനം, ചലച്ചിത്രഗാനം, നാടകഗാനം, നാടൻപാട്ട്, മാപ്പിളപ്പാട്ട് എന്നീ വ്യക്തിഗത മത്സരങ്ങളും, ഗ്രൂപ്പിനത്തിൽ തബല, ഗിറ്റാർ, വയലിൻ, ഓടക്കുഴൽ, കീബോർഡ് എന്നീമത്സരങ്ങളും നടക്കും. 21ന് രാവിലെ 9.30 ന് അടൂർ ബി.എഡ് സെന്ററിൽ ചിത്രകല, സാഹിത്യമത്സരങ്ങൾ, നൃത്തം, സംഘ നൃത്തം, മിമിക്രി, മോണോആക്ട്, കഥാപ്രസംഗം, ഏകാഭിനയം,നാടകം എന്നീ മത്സരങ്ങൾ നടക്കും. വൈകിട്ട് 3.30ന് സമാപനസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.