camp
മഴ തുടരുന്നു പന്തളത്ത് ഒരു ക്യാമ്പ് ആരംഭിച്ചു

പന്തളം: മഴ തുടരുന്നതോടെ പന്തളത്ത് ഒരു ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു രണ്ട് കുടുംബത്തിലെ ആറുപേരെ ക്യാമ്പിലേക്ക് മാറ്റി. മുടിയൂർക്കോണം നാഥനടിയിൽ രാധാമണി, പുതുമന വടക്കേ ചെറുകോണത്ത് ബിനു എന്നിവരുടെ വീടുകളിലാണ് ഇന്നലെ വൈകിട്ട് നാലുമണിയോടെ വെള്ളം കയറിയത്. ഇവരെ മുടിയർക്കോണം എം.റ്റി. എൽ. പി. സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. അടൂർ തഹസിൽദാർ ആർ. കെ. സുനിൽ. ഡെപ്യൂട്ടി തഹസീദാർ വിനു.പന്തളം വില്ലേജ് ഓഫീസർ രേണുകുമാരി എന്നിവർ നേതൃത്വം നൽകി.