റാന്നി : വെച്ചൂച്ചിറ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനീയറിംഗ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്‌സ് എന്നീ തസ്തികകളിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബി.ടെക് ഫസ്റ്റ് ക്ലാസാണ് ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനീയറിംഗ് തസ്തികയുടെ യോഗ്യത. 55 ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും പി.എച്ച്.ഡി നെറ്റുമാണ് അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്‌സ് തസ്തികയുടെ യോഗ്യത. താൽപര്യമുളളവർ ബയോഡേറ്റ, മാർക്ക് ലിസറ്റ്, പത്താംതരം, തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 23 ന് രാവിലെ 10 ന് വെച്ചൂച്ചിറ പോളിടെക്‌നിക് കോളജിൽ ഹാജരാകണം. ഫോൺ : 04735 266671.