sammelanam
ഉമ്മൻ‌ചാണ്ടി സാംസ്‌കാരിക വേദി പരുമലയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്‌ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ഉമ്മൻ‌ചാണ്ടി സാംസ്‌കാരിക വേദി പരുമലയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പാലിയേറ്റിവ് രോഗികൾക്ക് സഹായവും നൽകി. അനുസ്മരണ സമ്മേളനം കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്‌ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഉമ്മൻ‌ചാണ്ടി സംസ്കാരിക വേദി പ്രസിഡന്റ് ശിവദാസ് യു. പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ഉമ്മൻചാണ്ടി നടപ്പാക്കിയ ശ്രുതിതരംഗം പദ്ധതിയിലൂടെ കേൾവിശക്തി തിരിച്ചുകിട്ടിയ ശ്രീഹരി സുരേഷ് കിടപ്പ് രോഗികൾക്കുള്ള വസ്ത്രവിതരണം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽസെക്രട്ടറി റോബിൻ പരുമല, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി ആർ.പണിക്കർ, പഞ്ചായത്ത് അംഗം വിമല ബെന്നി, മോഹനൻ ചാമക്കാല, ബാബു മോഹനൻ, ബാബു മണിപ്പുഴ, ടി.കുട്ടപ്പൻ, ടി.പി പ്രബീഷ് തുടങ്ങിയവർ സംസാരിച്ചു.