കല്ലിശേരി: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകൻ താമരപ്പള്ളിൽ പ്രൊഫ.പാസ്റ്റർ ടി.സികോശിയുടെയും ചിന്നമ്മ കോശിയുടെയും മകനും ഐ.പി.സി ഷിക്കാഗോ സഭയുടെ സഹശുശ്രൂഷകനുമായ പാസ്റ്റർ ബെൻ ജോർജ് കോശി (54) യുഎസിൽ നിര്യാതനായി. യുണൈറ്റഡ് എയർലൈൻസിൽ ദീർഘകാലം സേവനം ചെയ്തിട്ടുണ്ട്. ലാബ്‌കോർപ് മെഡിക്കൽ ലാബിന്റെ ചിക്കാഗോ ബ്രാഞ്ച് സൂപ്പർവൈസറുമായിരുന്നു. ഭാര്യ: അനി കോശി (യുഎസ്). മകൻ: ആൽഫിൻ ബെൻ കോശി (യുഎസ്).