മല്ലപ്പള്ളി : ശ്രീകൃഷ്ണവിലാസം പൊതുചന്തയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. ചന്തയിലേക്കുള്ള റോഡിന്റെ സ്ഥിതിയും തകർന്ന ചന്തയുടെ അവസ്ഥയും ചൂണ്ടിക്കാട്ടി കേരള കൗമുദി 2023 ജൂൺ 3ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്. തനത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും അധികമായി വരുന്ന തുക വായ്പയെടുത്തും 1.5 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ നടത്തുവാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്. ചന്തയിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണത്തിന് 12 ലക്ഷം രൂപയുടെ ടെൻഡർ നടപടിയും പൂർത്തീകരിച്ചു. ചന്തയുടെ നവീകരണം പൂർത്തിയാകുന്നതോടെ വഴിയോര വ്യാപാരികളെ ചന്തക്കുള്ളിലേക്ക് മാറ്റുന്നതിനും ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ട്.
ചന്തക്കുള്ളിലെ കെട്ടിടത്തിന്റെ ഷീറ്റുകളില്ലാത്ത ഭാഗങ്ങളിൽ മഴയും വെയിലുമേറ്റ് ഇരുമ്പു ഗർഡറുകളിൽ തുരുമ്പെടുത്ത നിലയിലാണ്. ഇതു മറ്റിടങ്ങളിലേക്കുകൂടി വ്യാപിച്ചാൽ മേൽക്കൂര മുഴുവനും നിലംപതിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
വ്യപാരി വ്യവസായി ധർണ നടത്തി
ശ്രീകൃഷ്ണവിലാസം പൊതു ചന്തയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണമെന്നും വഴിയോരക്കച്ചവടക്കാരെ ചന്തയിലേക്ക് മാറ്റി വ്യാപാരം നടത്തണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ വ്യാപാരികൾ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് എ.ജെ ഷാജഹാൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഇ.ഡി. തോമസ്കുട്ടി അദ്ധ്യക്ഷത വഹിച്ചു.
.............................................
1.5 കോടി രൂപയുടെ നിർമ്മാണം