fff

പത്തനംതിട്ട : അപകട ഭീഷണി ഉയർത്തുകയാണ് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടം. കാലപ്പഴക്കത്താൽ കെട്ടിടത്തിന്റെ ഭാഗങ്ങൾ ഇളകി വീഴുന്നു. ഗ്രൗണ്ട് ഫ്ലോറിലെ തൂണുകൾ ബലക്ഷയത്തിലും. ആറുവർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലപ്രദമായില്ല. കോൺക്രീറ്രിലെ കമ്പികൾ പുറത്ത് കാണാവുന്ന നിലയിലാണിപ്പോൾ. ഇവ തുരുമ്പിച്ച് കോൺക്രീറ്റുകൾ പൊട്ടി മാറിയിരിക്കുന്നു. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന ഭീതിയിലാണ് ഇവിടെ ജീവനക്കാർ. മുമ്പ് കോൺക്രീറ്റ് ഇളകി വരാന്തയിൽ നിന്നവരുടെ ദേഹത്ത് വീണിരുന്നു.

34 വർഷം പഴക്കമുള്ള 5 നിലകെട്ടിടം

1990ൽ ആണ് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. സാധാരണ ഒരു കെട്ടിടത്തിന്റെ കാലപരിധി 40 - 50 വർഷമാണ്. കൃത്യമായി മെയിന്റനൻസ് ചെയ്താൽ അതിൽ കൂടുതൽ കാലം നിലനിൽക്കും. എന്നാൽ വർഷങ്ങൾക്ക് മുമ്പേ മിനിസിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ ഇളകി തുടങ്ങിയിരുന്നു. ഇതിന് സമീപം നൂറ് വർഷം പഴക്കമുള്ള മറ്റ് കെട്ടിടങ്ങളും ബലക്ഷയത്തോടെ നിൽക്കുന്നുണ്ട്.

മിനി സിവിൽ സ്റ്റേഷൻ

1.അൻപതോളം സർക്കാർ ഓഫീസുകളും വിവിധ കോടതികളും പ്രവർത്തിക്കുന്നു.

2.ദിവസവും ആയിരകണക്കിന് ആളുകൾ എത്തുന്ന കെട്ടിടം.

3.പൈപ്പുകൾ പൊട്ടി മലിനജലം പുറത്തേക്ക് ഒഴുകുന്നു.

4.കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു.

5.ട്രഷറി, കോടതികൾ, കോഴഞ്ചേരി താലൂക്ക് ഓഫീസ് , കൃഷി ഓഫീസുകൾ, സ്റ്റാറ്റിസ്റ്റിക്സ്, ലോട്ടറി , ബാ‌ർ അസോസിയേഷൻ ഓഫീസ് തുടങ്ങി വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്നു.

സുരക്ഷാസംവിധാനങ്ങൾ കെട്ടിടത്തിൽ ഇല്ല. ടോയ്‌ലറ്റുകളുടെ ഏറെ ദയനീയമാണ്. ദുർഗന്ധം പുറത്തേക്ക് വമിക്കുന്നത് കാരണം ഓഫീസിൽ ഇരിക്കാൻ ബുദ്ധിമുട്ടാണ്. അപകട ഭീഷണി ഏറെയാണ്.

ജീവനക്കാരൻ