അടൂർ : ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിക്ക് കീഴിൽ രണ്ടുമാസത്തെ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കേന്ദ്രഭവന നഗര കാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെയുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ പ്രതിമാസം 8000 രൂപ സ്റ്റൈപ്പന്റും ലഭിക്കും. എം എസ് ഡബ്ലിയു, എം എ ഇക്കണോമിക്സ്, സോഷ്യോളജി, ഡെവലപ്മെന്റ് സ്റ്റഡീസ് അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കോ, കോഴ്സ് വിജയകരമായി പൂർത്തീകരിച്ച് മൂന്നുവർഷം തികയാത്തവരോ ആയ ഉദ്യോഗാർത്ഥികൾക്കോ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ : 9526627305, 9895735024.