തുമ്പമൺ: തെക്കടത്ത് താഴേതിൽ കുച്ചിയിൽ ഡേവിഡ് ജോൺ (93- റിട്ട. ഹെഡ്മാസ്റ്റർ സെന്റ് ജോർജ്ജസ് ഹൈസ്കൂൾ കിഴവള്ളൂർ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.തുമ്പമൺ എം. ജി ഹൈ സ്കൂൾ അദ്ധ്യാപകൻ, , ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേരള ഡയറക്ടർ, തുമ്പമൺ സി. റ്റി. എഫ്. എ. രക്ഷാധികാരി, എം. ജി സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ , തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഏനാത്ത് കാവനാൽ പരേതയായ കെ.വി.അമ്മുക്കുട്ടി (റിട്ട. ടീച്ചർ എം.ജി. ഹൈസ്കൂൾ , തുമ്പമൺ)മക്കൾ: സീന റെജി,രവി ഡേവിഡ് (സെന്റ് മേരീസ് മെഡിക്കൽസ്, പന്തളം) സോണി ഡേവിഡ്.മരുമക്കൾ: ചെങ്ങന്നൂർ പുത്തൻവീട്ടിൽ റെജി , തിരുവഞ്ചൂർ കനകത്തിൽ മായ രവി.