pandalam-municipality
മന്ത്രി എം.ബി.രാജേഷിനെ കണ്ട് പന്തളം നഗരസഭാ കൗൺസിലർമാർ പരാതി നൽകുന്നു

പന്തളം:നഗരസഭയിലെ നികുതി മുലം ജനത്തിനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാർ മന്തി എം.ബി.രാജേഷിനെ നേരിൽ കണ്ട് പരാതിനൽകി. നികുതി പരിഷ്കരണം സർക്കാർ നയമാണെന്നും എന്നാൽ ഇതിന്റെ പേരിൽ ഇത്രയും വർഷത്തെ കുടിശികയും പിഴപ്പലിശയും വാങ്ങി ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുകയില്ലെന്നും മന്ത്രി ഉറപ്പുനൽകി. കൗൺസിലർമാരായ ലസിതാ നായർ ,രാജേഷ് കുമാർ , അരുൺ എസ്,. ഷെഫിൻറ ജീബ് ഖാൻ , ശോഭനാകുമാരി ,സക്കീർ .റ്റി.കെ.. സതി ,:അംബികാ രാജേഷ്., അജിതകുമാരി എന്നിവരാണ് മന്ത്രിയെ കണ്ടത്