guru

മെഴുവേലി : എസ്.എൻ.ഡി.പി ശാഖാ യോഗം ആനന്ദഭൂതേശ്വരം ചെങ്ങന്നൂർ യൂണിയൻ വൈദിക യോഗത്തിന്റെ സഹകരണത്തോടെ ചന്ദ്രസേനൻ സ്മാരക ഓഡിറ്റോറിയത്തിൽ നാളെ രാവിലെ ഒൻപത് മുതൽ ഗുരുപൂർണിമ ആഘോഷിക്കും. ഗുരുക്കന്മാർക്ക് ആദരവ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികൾക്ക് അനുമോദനം, വിദ്യ അഭ്യസിക്കുന്ന എല്ലാ കുട്ടികൾക്കുമായി ഗുരുപൂജ, ശാരദ പുഷ്പാഞ്ജലി, തൂലികാ പൂജ എന്നിവ നടത്തും. ഇലവുംതിട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ
ടി.കെ.വിനോദ് കൃഷ്ണൻ ഭദ്രദീപ പ്രകാശനം നടത്തും. എസ് എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം ഡോ.എ.വി.ആനന്ദരാജ് ഗുരുക്കന്മാരെ ആദരിക്കും. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ അനുഗ്രഹ പ്രഭാഷണം നടത്തും. വിജയികൾക്ക് ഉപഹാരങ്ങൾ നൽകും.