അടൂർ : പന്തൽ സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഏഴംകുളം തൊടുവക്കാട് പാറച്ചരുവിൽ വീട്ടിൽ നിയാസി (39) നെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം നെടുമൺ കക്കാട്ട് കുളിയിൽ വീട്ടിൽ ഷാജഹാന്റെ പന്തൽ സാധനങ്ങൾ മോഷണം പോയ കേസിലാണ് അറസ്റ്റ്. 15ന് ആയിരുന്നു സംഭവം. 50 ജി.ഐ പൈപ്പുകളാണ് മോഷണം പോയത്. പറക്കോട് അറുകാലിക്കലിൽ ഒാട്ടോറിക്ഷയിൽ ജി.ഐ പൈപ്പുകൾ ചാക്കിലാക്കിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നിയാസിനെ ചോദ്യം ചെയ്തതോടെ കേസിന് തുമ്പുണ്ടായി. അടൂർ ഡിവൈ.എസ്.പി ആർ.ജയരാജിന്റെ മേൽനോട്ടത്തിൽ അടൂർ എസ്.എച്ച്.ഒ ശ്യാം മുരളി, എസ്.ഐമാരായ എ.പി.അനീഷ്, ധന്യ, എസ്.സി.പി.ഒ പ്രമോദ്, സി.പി.ഒ.മാരായ വിഗ്നേനേഷ്, ആനന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.