പത്തനംതിട്ട: കൊലപാതകക്കേസിലെ രണ്ടാംപ്രതിയെ വിസ്താരത്തിനു മുൻപ് വെറുതെ വിട്ടു. അടൂർ പൊലീസ് കുറ്റപത്രം നൽകിയ കേസിൽ ഏറത്തു സ്വദേശി വിനോദിനെയാണ് പത്തനംതിട്ട അഡീഷണൽ സെക്ഷൻസ് ജഡ്ജ് എസ്.ജയകുമാർ കുറ്റവിമുക്തനാക്കിയത്. 2013 സെപ്തംബർ മാസം 4ന് ഒന്നാം പ്രതി അനീഷ് കുമാർ ഏറത്ത് സ്വദേശി ഷാജി ജോർജ്ജ് (50)നെ ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. വിനോദ് ഒത്താശ നൽകിയെന്നും കുറ്റകൃത്യത്തിൽ പങ്കാളിയായെന്നുമാണ് പ്രോസിക്യൂ ഷൻ ആരോപിച്ചത്. ഒന്നാംപ്രതി വിചാരണ തുടങ്ങും മുൻപുതന്നെ മരണപ്പെട്ടു. പ്രതിക്കുവേണ്ടി അഭിഭാഷകരായ ബി.ഗോപകുമാർ, ലൗജിത് കെ.ആനന്ദ്, ശ്വേതാ സോമൻ എന്നിവർ ഹാജരായി.