gim

തുമ്പമൺ : സി.എച്ച്.സിയുടെ കീഴിലുളള വനിതാ ജിമ്മിലേക്ക് വനിതാ ജിം പരിശീലകയെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 26ന് രാവിലെ 10ന് പന്തളം ബ്ലോക്ക് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത : സർക്കാർ അംഗീകൃത പരിശീലനം ലഭിച്ചിരിക്കണം. ഒഴിവ് : ഒന്ന്. ഉദ്യോഗാർത്ഥികൾ 23 നും 35 നും ഇടയിൽ പ്രായം ഉളളവരായിരിക്കണം. താൽപര്യമുളളവർ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ ഒരുസെറ്റ് പകർപ്പ് എന്നിവ സഹിതം പന്തളം ബ്ലോക്ക് ഓഫീസിൽ ഹാജരാകണം. ഫോൺ : 04734 266609.