1
തടിയൂർ - വെണ്ണിക്കുളം റോഡിൽ വെട്ടിത്തറപ്പിടിക്ക് സമീപം തലകീഴായി മറിഞ്ഞ കാർ പ്രദേശവാസികൾ ചേർന്ന് നിവർത്തിയപ്പോൾ.

മല്ലപ്പള്ളി: തടിയൂർ - വെണ്ണിക്കുളം റോഡിൽ കാർ തലകീഴായി മറിഞ്ഞു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 7 മണിയോടെ വെട്ടിത്തറപ്പടിക്ക് സമീപമായിരുന്നു അപകടം. തടിയൂർ ചൂരനോലി സ്വദേശിയായ അരുൺ (40), ഭാര്യ രജനി ( 35), അരുണിന്റെ മാതാവ് അമ്മിണി (65)എന്നിവർ തിരുവല്ലയിൽ നിന്ന് തടിയൂരിലേക്ക് വരുമ്പോൾ റോഡിന്റെ വശത്തെ ക്രാഷ് ബാരിയറിൽ ഇടിച്ച് കാർ റോഡിൽ തലകീഴായി മറിയുകയായിരുന്നു. രണ്ട് മാസത്തിനിടയിൽ നാലാമത്തെ തവണയാണ് ഇവിടെ അപകടം ഉണ്ടാകുന്നത്.