accident
നടപ്പാതയിലേക്ക് ഇടിച്ചു കയറിയ വാൻ

റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട ഡെലിവറി പിക്കപ്പ് വാൻ ഇരുചക്രവാഹനങ്ങളിലും നടപ്പാതയിലും ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്ക്.ബസ് കാത്തു നിന്ന മന്ദിരം കൊക്കാവള്ളിൽ സൂസമ്മ (56), ജിഷ(38),തിരുവല്ല വഞ്ചിപ്പാല രാജു എന്നിവർക്കാണ് പരിക്ക് .തിരക്കേറിയ പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ മാമുക്ക് ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം.തലയിൽ സാരമായ പരിക്കേറ്റ സൂസമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇട്ടിയപ്പാറ ഭാഗത്തു നിന്നും പത്തനംതിട്ടയിലേക്ക് വന്നതായിരുന്നു വാൻ.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.