അടൂർ : പൊലീസ് പൊതുസമൂഹത്തിന്റെ വിശ്വാസമാർജിച്ച് സംരക്ഷകരായി മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34 -ാം ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാർ ആർ അദ്ധ്യക്ഷനായിരുന്നു. അജിത് കുമാർ സി.പി മുഖ്യപ്രഭാഷണം നടത്തി.ടി ഡി ബൈജു, പ്രശാന്ത്.ആർ,സന്തോഷ് ചാത്തന്നൂപുഴ, സൂസൻ ശശികുമാർ,സജീന്ദ്രൻ പിള്ള.പി, സ്റ്റാർമോൻ ആർ.പിള്ള, ഷിയാസ്.എസ്, സുമേഷ് എ.എസ്, ചന്ദ്രശേഖരൻ.വി, കെ.ബി .അജി, സഞ്ജു കൃഷ്ണൻ.വി, ശ്യാംകുമാർ.എസ്, സാജൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. . സതീശൻ.വി സ്വാഗതം പറഞ്ഞു .സംസ്ഥാന സമ്മേളനം ആഗസ്റ്റ് 8, 9, 10 തീയതികളിൽ കൽപ്പറ്റയിൽ നടക്കും