ചെങ്ങന്നൂർ : പുതുക്കി പണികൾക്ക് ശേഷം കോടിയാട്ടുകര പള്ളിയോടം ഇന്നലെ രാവിലെ 10:30നും 11:30നും ഇടയിലുള്ള മുഹൂർത്തത്തിൽ നീരണിഞ്ഞു. പ്രമുഖ പള്ളിയോട തച്ചൻ അയിരൂർ സന്തോഷ് ആചാരിയാണ് എഴു മാസക്കാലം നീണ്ടുനിന്ന പള്ളിയോടം പണിക്ക് നേതൃത്വം നൽകിയത്. നീരണിയൽ ചടങ്ങുകൾക്ക് ക്യാപ്റ്റൻ ഗോകുൽ കുമാർ കെ, വൈസ് ക്യാപ്റ്റൻ ഹരീഷ് കുമാർ, പള്ളിയോട സേവാ ട്രസ്റ്റ് പ്രസിഡന്റ് മുരളീധരൻ നായർ സെക്രട്ടറി അനൂപ് രാജ് പള്ളിയോടപ്രതിനിധികളായ എസ്.വി പ്രസാദ്, വിഷ്ണു സൗരീഷ് എന്നിവർ നേതൃത്യം നൽകി.