1
തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൻ്റെ നവീകരിച്ച ചുങ്കപ്പാറ ബ്രാഞ്ചിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ നിർവഹിക്കുന്നു.

മല്ലപ്പള്ളി: തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നവീകരിച്ച ചുങ്കപ്പാറ ബ്രാഞ്ചിന്റെ ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ നിർവഹിച്ചു. ബാങ്ക് ചെയർമാൻ ഡോ. ജേക്കബ് ജോർജ് അദ്ധ്യക്ഷനായിരുന്നു. റിസർവ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ എസ്. ശങ്കർ, കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീലാ ബീവി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻ വറുഗീസ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ ജിജി ജോർജ്, കെ. സതീഷ്, പി. സി. മാത്യു, റ്റി. എൻ. ചന്ദ്രശേഖരൻ നായർ, ജോർജ് കുരുവിള, അനിൽ ഏബ്രഹാം, അഡ്വ. റ്റി. എൻ. ഓമനക്കുട്ടൻ, മനുഭായ് മോഹൻ, ഡോ. ജി. അംബികാദേവി, സുജ ഏബ്രഹാം, മാനേജിംഗ് ഡയറക്ടർ കെ. മോഹനൻ, എം. എം. അൻസാരി, ഇ. കെ. അജി, അനീഷ് ചുങ്കപ്പാറ, സുലൈമാൻ റാവുത്തർ, ഷാജി കെ. കോട്ടേമണ്ണിൽ, ഫൈസൽ കാച്ചാനിൽ, ഷാനവാസ് ഖാൻ എന്നിവർ പ്രസംഗിച്ചു.