മല്ലപ്പള്ളി :ചുങ്കപ്പാറ ചാലാപ്പള്ളി ബാസ്റ്റോ റോഡിൽ വാനിൽ നിന്ന് മീൻപെട്ടി റോഡിലേക്ക് വീണു. കാൽനടയാത്രികൻ തരനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.20 പെരുമ്പെട്ടി ജംഗ്ഷനിലായിരുന്നു അപകടം. രാജു (58) ആണ് രക്ഷപ്പെട്ടത് , ചുങ്കപ്പാറയിൽ നിന്ന് അമിത വേഗത്തിൽ മീനുമായി വരികയായിരുന്നു വാനെന്ന് നാട്ടുകാർ ആരോപിച്ചു.