പത്തനംതിട്ട : ജില്ലാ റോൾ ബാൾ മത്സരം വള്ളംകുളം നാഷണൽ ഹൈസ്‌കൂളിൽ എൻ.എസ്.എസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ഹൈസ്‌കൂൾ മാനേജർ ആർ.ശിവശങ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ വിഭാഗത്തിൽ നാഷണൽ ഹൈസ്‌കൂൾ ജേതാക്കളായി. ലെജിൻസ് ഓഫ് റാന്നി രണ്ടാംസ്ഥാനവും സിറ്റാടൻ ക്ലബ് മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ നേതാജി സ്‌പോർട്‌സ് ജേതാക്കളായി.
സമാപന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് തോമസ് ചാക്കോ, നാഷണൽ ഹൈസ്‌കൂൾ പ്രഥമ അദ്ധ്യാപകൻ ദിലീപ് കുമാർ, കായികാദ്ധ്യാപകൻ ഗൗതം മുരളീധരൻ, കെ.ദേവനാരായണൻ, എഫ്രീം കോശി ജോൺ എന്നിവർ സംസാരിച്ചു.