1
ചുങ്കപ്പാറക്ക് സമീപം എസ്എൻഎൽ ലാൻഡ് ലൈനിന്റെ കേബിളുകൾ ജോയിൻ്റുകൾ തുന്ന നിലയിൽ

മല്ലപ്പള്ളി : ബി.എസ്.എൻ.എൽ ലാൻഡ് ഫോൺ കണക്ഷനുകൾ തകരാറിലായത്ത് പരിഹരിക്കാനാളില്ലെന്ന് പരാതി. ഉപഭോക്താക്കൾ ദുരിതത്തിൽ. ചുങ്കപ്പാറ, ശാസ്താംകോയിക്കൽ, എഴുമറ്റൂർ എന്നീ എക്സ്ചേഞ്ചുകളിലായി നിരവധി ഫോണുകളാണ് പ്രവർത്തന രഹിതമായിക്കിടക്കുന്നത്. ഏറിയ കണക്ഷനുകളും വാർഷിക പദ്ധതിയിൽ മുൻകൂറായി ബിൽ തുക അടച്ചവയുമാണ്. ഉപഭോക്ത ഓൺലൈനായും ഉപഭോകൃത്യ സേവനകേന്ദ്രങ്ങളിലും പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം, മേഖലയിൽ മിക്കപ്പോഴും ധനകാര്യ സേവന, തപാൽഓഫീസുകളിലും മണിക്കൂറുകളോളം ഇന്റർനെറ്റ് ബന്ധം തകരാറിലാകുന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നു. അധികൃതരെ ബന്ധപ്പെട്ടാൽ തകരാർ മേഖലയിലെ ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്നും തകരാർ പരിഹരിക്കാൻ നിർദേശം നൽകിയതായുള്ള മറുപടിയും ലഭിക്കും. എന്നാൽ ദിവസങ്ങൾ കഴിഞ്ഞാലും പഴയ പടിയിലാണ് കാര്യങ്ങൾ.