ചെങ്ങന്നൂർ : നന്മയുള്ള തലമുറയെ രൂപപ്പെടുത്തുന്നതിൽ സൺഡേ സ്കൂൾ അദ്ധ്യാപകരുടെ സേവനം അതുല്യമെന്ന് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് പറഞ്ഞു. .പുത്തൻകാവ് ഡിസ്ട്രിക്ട് സൺഡേസ്കൂൾ അദ്ധ്യാപക വാർഷിക സമ്മേളനം നീർവിളാകം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.എം.എ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൗൺസലിംഗ് മുൻ ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗീസ് ക്ലാസിന് നേതൃത്വം നൽകി. ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി, ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ. ഗീവർഗീസ് ശമുവേൽ, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.വിമൽ മാമൻ ചെറിയാൻ, ഇടവക വികാരി ഫാ. എൽവിൻ തോമസ്, ഭദ്രാസന ഡയറക്ടർ ജേക്കബ് ഉമ്മൻ, സെക്രട്ടറി കെവി. വർഗീസ്, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ സിബി മത്തായി, എബ്രഹാം മാത്യു വീരപ്പള്ളിൽ, സജി പട്ടരുമഠം, തോമസ് വി ജോൺ, ഡോ. മനോജ് ചാക്കോ, പ്രൊഫ. ടോം മാത്യു, പി.വി. ഏബ്രഹാം, തോമസ് ശമുവേൽ, ഏലിക്കുട്ടി ജോർജ്, ഡിസ്ട്രിക്ട് സെക്രട്ടറി എബ്രഹാം തോമസ് എന്നിവർ പ്രസംഗിച്ചു.
.