accident-
വാഹനം ഇടിച്ചു കയറിയ റാന്നി സഹകാർ മെഡിക്കൽസ്‌ ആൻഡ് സർജിക്കൽസ്

റാന്നി : പുനലൂർ -മുവാറ്റുപുഴ സംസ്ഥാന പാതയിൽ മാമുക്ക് ജംഗ്ഷന് സമീപം ഡെലിവറി പിക്കപ്പ് വാൻ ഇടിച്ചു കയറി കച്ചവട സ്ഥാപനത്തിന് നാശം ഉണ്ടാക്കിയതിൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന ആരോപണവുമായി വ്യാപാരി. ആലുവായിൽ നിന്നു വന്ന ഡെലിവറി പിക്കപ്പ് വാൻ റാന്നി മാമുക്ക് ജംഗ്ഷനിലെ സഹകാർ മെഡിക്കൽസ്‌ ആൻഡ് സർജിക്കൽസിലേക്ക് കഴിഞ്ഞ ദിവസം ഇടിച്ചു കയറിയിരുന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. സ്ഥാപനത്തിന്റെ 2 എൽ.ഇ.ഡി ബോർഡുകളും സീലിങ്ങും ഇന്റീരിയൽ വർക്കുകളും ഉൾപ്പെടെ പൂർണമായും നശിച്ചു. പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ അന്വേഷിക്കാൻ പോലും എത്തിയില്ലെന്ന് സ്ഥാപന ഉടമയായ ജെനിൽ എബ്രഹാം പറഞ്ഞു.